19 – ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ, തുമ്പമൺ ഭദ്രാസന ആസ്ഥാനത്തോടും , അവിടെ വാണരുളിയ പിതാക്കന്മാരോടും , അടുത്തിടപഴകിയ തേവർവേലിൽ അഭി.ഗീവർഗ്ഗീസ് മാർ ദീയസ്കോറസ്സ് തിരുമേനിയുടെ പിതാവ് ശ്രീ.ഗീവർഗ്ഗീസ് ഈശോയുടെയും , തേവടത്തു റ്റി കെ ജോസഫ് യൗസേബിയോസ് നിർദേശത്താലും സഹകരണത്തിലും ഇവിടെ കുടിയേറിയ പൂർവ്വപിതാക്കന്മാർ കുറ്റിയാനി മലയിൽ ഒരു ഓർത്തഡോക്സ് ദേവാലയം നിർമ്മിക്കുവാൻ തീരുമാനിച്ചു.കുറ്റിയാനി മലയിൽ സ്ഥാപിക്കപ്പെട്ടത്കൊണ്ട് ഈ ദേവാലയം കുറ്റിയാനി പള്ളി എന്നറിയപ്പെടുന്നു. പള്ളിയുടെ പൂർണ്ണനാമം കുറ്റിയാനി സെൻ്റ് ജോർജ് സെഹിയോൻ ഓർത്തഡോക്സ് പള്ളി എന്നാണ്.